എസ് ജാനകിയുടെ വ്യാജമരണ വാര്‍ത്തയ്‌ക്കെതിരെ എസ് പി ബാലസുബ്രഹ്മണ്യം

എസ് ജാനകി മരിച്ചുവെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ രൂക്ഷമായി പ്രതികരിച്ച്‌ ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം രംഗത്ത് എത്തി.ഇന്നലെ രാവിലെ മുതല്‍ ഇരുപതിലേറെ കോളുകളാണ് എനിക്ക് ലഭിച്ചത്. ജാനകിയമ്മയ്ക്ക് എന്തു സംഭവിച്ചു എന്ന് ചോദിച്ചുകൊണ്ട്. ജാനകിയമ്മ മരിച്ചു എന്ന രീതിയില്‍ ഒരു പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്ത് അസംബന്ധമാണിത്. ഞാന്‍ അമ്മയെ വിളിച്ചു. സംസാരിച്ചു അവര്‍ ആരോഗ്യത്തോടെ ഇരിക്കുന്നു. ദയവായി സോഷ്യമീഡിയ നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കൂ. ഇത്തരം വ്യാജവാര്‍ത്തകള്‍ അവരെ സ്നേഹിക്കുന്നവര്‍ സഹിക്കില്ല. ദയവായി നിര്‍ത്തൂവെന്നും എസ് പി ബാലസുബ്രഹ്മണ്യം സാമൂഹ്യമാദ്ധ്യമത്തിലൂടെ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *