മലപ്പുറം ജില്ലയില്‍ 32 പേര്‍ക്ക് കൂടി കൊവിഡ്

മലപ്പുറം : ജില്ലയില്‍ 32 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു . ഇതില്‍ 4 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 9 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 19 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവരാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവരെല്ലാം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
ജൂണ്‍ 22 ന് രോഗബാധ സ്ഥിരീകരിച്ച താനൂര്‍ ചീരാന്‍ കടപ്പുറം സ്വദേശിയുടെ ഭാര്യ (37), മകന്‍ (രണ്ട് വയസ്), ചീരാന്‍ കടപ്പുറം സ്വദേശിയുമായി നേരിട്ട് ഇടപഴകിയ താനൂര്‍ വില്ലേജ് ഓഫീസ് ജീവനക്കാരന്‍ താനൂര്‍ സ്വദേശി (50), അങ്കമാലി കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ കണ്ടക്ടര്‍ മങ്കട നെച്ചിനിക്കോട് സ്വദേശി (39) എന്നിവര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായത്

Leave a Reply

Your email address will not be published. Required fields are marked *