നിരീക്ഷണ കേന്ദ്രത്തില്‍ മദ്യപിച്ചയാള്‍ക്ക് കോവിഡ്; കുപ്പി കയറില്‍ തൂക്കി നല്‍കിയവര്‍ ക്വാറന്റെെനില്‍

അടൂര്‍: നിരീക്ഷണകേന്ദ്രത്തില്‍ മദ്യപിച്ച്‌ ബഹളമുണ്ടാക്കിയയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ദുബായില്‍നിന്ന്‌ എത്തി നിരീക്ഷണകേന്ദ്രത്തില്‍ കഴിഞ്ഞ യുവാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് നിരീക്ഷണ കേന്ദ്രത്തിലേക്ക് മദ്യക്കുപ്പികള്‍ എത്തിച്ചുനല്‍കിയ രണ്ട് സുഹൃത്തുക്കളോട് നിരീക്ഷണത്തിലിരിക്കാന്‍ പൊലീസ് നിര്‍ദേശിച്ചു.

മദ്യം നല്‍കിയത് കിളിവയല്‍, കുളക്കട സ്വദേശികളാണെന്ന് പൊലീസിനു നേരത്തെ വിവരം ലഭിച്ചിരുന്നു.നിരീക്ഷണകേന്ദ്രത്തിനടുത്ത് ബൈക്കില്‍ വന്ന രണ്ടുപേര്‍, കെട്ടിടത്തിന്റെ പുറകുവശത്തുകൂടി കയറില്‍ കെട്ടിയ പ്ലാസ്റ്റിക് കവറിനുള്ളില്‍ മദ്യംവച്ച്‌ മുകളിലേക്ക് നല്‍കുകയായിരുന്നു. മദ്യം കൈമാറാന്‍ ഉപയോഗിച്ച കയറിലോ കവറിലോ കോവിഡ് രോഗി സ്‌പര്‍ശിച്ചിട്ടുണ്ടാകാം എന്നാണ് പൊലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *