പാല: കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് തന്നെ എന്ന് സൂചന. ജോസ് കെ.മാണിയെ ഇടതുമുന്നണിയിലേക്ക് സ്വീകരിക്കുന്നതിനെതിരെ ആദ്യംമുതലേ എതിര്‍പ്പ് പരസ്യമാക്കിയ സിപിഐ വഴങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സിപിഐ ഒഴികെയുള്ള മറ്റ് ഘടകകക്ഷികളുമായി സിപിഎം ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്. ഇടതുമുന്നണിയിലെ മറ്റ് ഘടകകക്ഷികള്‍ ജോസ് കെ.മാണി വിഭാഗത്തോട് വിയോജിക്കുന്നില്ല. അതിനാല്‍ തന്നെ സിപിഐയെ കൂടി കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയ ശേഷം ജോസ് കെ.മാണി വിഭാഗത്തെ മുന്നണിയിലെടുക്കാന്‍ സാധിക്കുമെന്നാണ് സിപിഎം കണക്കുകൂട്ടല്‍. ഇതിനുവേണ്ടിയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അടുത്ത എല്‍ഡിഎഫ് യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട ധാരണയുണ്ടാകാനും സാധ്യതയുണ്ട്. അതേസമയം, നിലവില്‍ സ്വതന്ത്രമായി നില്‍ക്കുമെന്നാണ് ജോസ് കെ.മാണി കഴിഞ്ഞ ദിവസം കൂടി വ്യക്തമാക്കിയത്. ഒരു മുന്നണിയിലേക്കും ഇപ്പോള്‍ ഇല്ല. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കും എന്നും ജോസ് കെ.മാണി വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *