സംസ്ഥാനത്ത് ഇന്ന് 225 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു;കൂടുതൽ രോഗബാധിതർ പാലക്കാട്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ( 5-07-2020 ) 225 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 126പേർ രോഗമുക്തി നേടി.സ്ഥിരീകരിച്ചവരില്‍ 117 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 57  പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.സമ്പർക്കം വഴി 38 പേർക്ക് രോഗം ബാധിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 28 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും,മലപ്പുറം ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, ആലപ്പുഴജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, എറണാകുളം , തൃശ്ശൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും, കൊല്ലം ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *