കോവിഡ്: റഷ്യയെ മറികടന്ന് ഇന്ത്യ മൂന്നാം സ്ഥാനത്ത്

ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ റഷ്യയെ പിന്തള്ളി ഇന്ത്യ മൂന്നാമതെത്തി. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 6.90 ലക്ഷം കടന്നതോടെയാണിത്. അമേരിക്കയും ബ്രസീലുമാണ് ഒന്നും രണ്ട് സ്ഥാനങ്ങളില്‍.വേള്‍ഡോ മീറ്ററിന്റെ കണക്കനുസരിച്ച്‌ റഷ്യയില്‍ 6,81,251, ബ്രസീലില്‍ 15,78,376, അമേരിക്കയില്‍ 29,54,999 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. ഇന്ത്യയിലെ പ്രതിദിന രോഗബാധിതരുടെ എണ്ണം 25,000ത്തിനോട് അടുക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *