ചൈ​ന​യു​ടെ ക​ട​ന്നു​ക​യ​റ്റ​ത്തി​ന്‍റെ പേ​രി​ല്‍ തു​ട​ര്‍​ച്ച​യാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ​തി​രേ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന രാ​ഹു​ല്‍ ഗാ​ന്ധി സൈ​നി​ക​രു​ടെ ആ​ത്മ​വീ​ര്യം  ചോ​ര്‍​ത്തു​ന്നു

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ ഭൂ​മി​യി​ലെ ചൈ​ന​യു​ടെ ക​ട​ന്നു​ക​യ​റ്റ​ത്തി​ന്‍റെ പേ​രി​ല്‍ തു​ട​ര്‍​ച്ച​യാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ​തി​രേ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി സൈ​ന്യ​ത്തി​ന്‍റെ വീ​ര്യ​ത്തെ​യാ​ണു ചോ​ദ്യം ചെ​യ്യു​ന്ന​തെ​ന്ന് ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ ജെ.​പി. ന​ഡ്ഡ. പാ​ര്‍​ല​മെ​ന്‍റി​ന്‍റെ പ്ര​തി​രോ​ധ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി​യു​ടെ ഒ​രു യോ​ഗ​ത്തി​ല്‍ പോ​ലും പ​ങ്കെ​ടു​ക്കാ​തെ​യാ​ണ് രാ​ഹു​ല്‍ ആ​ത്മ​വീ​ര്യം കെ​ടു​ത്തു​ന്ന​തെ​ന്നും ന​ഡ്ഡ ആ​രോ​പി​ച്ചു. പ​തി​ന​ഞ്ചു ല​ക്ഷം സാ​യു​ധ സൈ​നി​ക​രു​ടെ​യും 26 ല​ക്ഷം സൈ​നി​ക പെ​ന്‍​ഷ​ന്‍​കാ​രു​ടെ​യും 11,000 കോ​ടി രൂ​പ​യു​ടെ ക്ഷാ​മ​ബ​ത്ത വെ​ട്ടി​ക്കു​റ​ച്ച മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ ന​ട​പ​ടി​യാ​ണോ സൈ​നി​ക​രു​ടെ ആ​ത്മ​വീ​ര്യം ചോ​ര്‍​ത്തി​യ​തെ​ന്ന് ന​ഡ്ഡ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​ണ്‍​ദീ​പ് സു​ര്‍​ജേ​വാ​ല ചോ​ദി​ച്ചു. ഇ​ത​ട​ക്കം അ​ക്ക​മി​ട്ടു നി​ര​ത്തി​യ കോ​ണ്‍​ഗ്ര​സി​ന്‍റെ ഏ​ഴു ചോ​ദ്യ​ങ്ങ​ള്‍​ക്കു മോ​ദി ഉ​ത്ത​രം പ​റ​യ​ണ​മെ​ന്നു അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ജ്യ​സു​ര​ക്ഷ​യെ അ​പ​ക​ട​ത്തി​ലാ​ക്കി​യ​തു കേ​ന്ദ്ര​സ​ര്‍​ക്കാ​രാ​ണെ​ന്നും ഇ​ന്ത്യ​ന്‍ അ​തി​ര്‍​ത്തി​ക്കു​ള്ളി​ലെ ചൈ​ന​യു​ടെ സാ​ന്നി​ധ്യ​ത്തെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ള്‍​ക്കു മ​റു​പ​ടി പ​റ​യാ​നാ​കാ​ത്ത​തി​നാ​ലാ​ണു വി​ല​കു​റ​ഞ്ഞ ശ്ര​ദ്ധ തി​രി​ക്ക​ലി​നും ബി​ജെ​പി​യും ന​ഡ്ഡ​യും ശ്ര​മി​ക്കു​ന്ന​തെ​ന്ന് കോ​ണ്‍​ഗ്ര​സ് തി​രി​ച്ച​ടി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *