സര്‍ക്കാര്‍ ഊരാക്കുടുക്കില്‍” ഐടി സെക്രട്ടറി ശിവശങ്കറിനെ മാറ്റാന്‍ ആലോചന; കസ്റ്റംസ് ചോദ്യംചെയ്തേക്കും

സ്വർണക്കടത്ത് കേസിലെ ആസൂത്രകയെന്ന് കരുതപ്പെടുന്ന സ്വപ്ന സുരേഷുമായുള്ള ബന്ധം സംബന്ധിച്ച് ഐടി സെക്രട്ടറി ശിവശങ്കറിനെ ചോദ്യംചെയ്തേക്കും. കസ്റ്റംസാണ് ചോദ്യം ചെയ്യുക. ആരോപണ വിധേയനായ ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. സ്വപ്ന സുരേഷിന്‍റെ നിയമനത്തില്‍ മുഖ്യമന്ത്രി ഐടി സെക്രട്ടറിയുടെ വിശദീകരണം തേടും. സംഭവത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കടുത്ത അതൃപ്തിയുണ്ട്. ശിവശങ്കരന്‍ ഇന്ന് തന്നെ വിശദീകരണം നല്‍കാനാണ് സാധ്യത. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ മാറ്റാനാണ് ആലോചന. നയതന്ത്ര പരിരക്ഷ ഉപയോഗപ്പെടുത്തി സ്വർണം കടത്തിയ കേസിലെ ആസൂത്രക ഐടി വകുപ്പിലെത്തിയതും ഐടി സെക്രട്ടറിയുമായുള്ള അവരുടെ ബന്ധവും കൂടുതൽ വിവാദങ്ങളിലേക്ക് നീങ്ങുകയാണ് . നിയമനം താൻ അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെയാണ് ഐടി സെക്രട്ടറി ശിവശങ്കരന്‍റെ നില കൂടുതൽ പരുങ്ങലിലായത്.

One Minute News | https://youtu.be/vp7oArIbXDs

Leave a Reply

Your email address will not be published. Required fields are marked *