കോഴിക്കോട്: നഗരത്തില്‍ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി. ചേളന്നൂര്‍ സ്വദേശി അനില്‍ (44), അത്തോളി സ്വദേശി അമീര്‍ അലി എന്നിവരെയാണ് ടൗണ്‍ എസ്‌.ഐ കെ.ടി.ബിജിത്തും സംഘവും അറസ്റ്റ് ചെയ്തത്. ജവഹര്‍ നഗര്‍ കോളനിയിലെ കെട്ടിടത്തില്‍ നിന്ന് പിടികൂടിയ അമീര്‍ അലിയെ ചോദ്യം ചെയ്തതില്‍ നിന്ന് അനില്‍ ചാലപ്പുറത്തെ ഒരു കെട്ടിടത്തിലുണ്ടെന്ന് മനസിലായി. തുടര്‍ന്നാണ് അനിലിനെ പിടികൂടിയത്.

തിങ്കളാഴ്ച വൈകിട്ട് ഗവ. മോഡല്‍ സ്‌കൂളിന് പിന്നിലെ റെയില്‍വേ ട്രാക്കില്‍ നടന്ന ആക്രണമത്തില്‍ കോട്ടൂളി സ്വദേശി രതീഷിന് പരിക്കേറ്റിരുന്നു. അനിലും അമീര്‍ അലിയും മദ്യപിക്കുന്നതിനിടെ സ്ഥലത്തെത്തിയ രതീഷ് 500 രൂപ ആവശ്യപ്പെട്ടു. തുടര്‍ന്ന് അനിലും അമീര്‍ അലിയും ചേര്‍ന്ന് രതീഷിനെ മര്‍ദ്ദിക്കുകയും മുഖത്ത് കല്ലുകൊണ്ടിടിക്കുകയും ചെയ്തു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതികള്‍ ഒളിവിലായിരുന്നു. മോഷണമുള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് രതീഷ്. അനിലിനും അമീര്‍ അലിയ്ക്കുമെതിരെയും കേസുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *