മകന്‍ പോണ്‍ സൈറ്റ് കണ്ടാലും സിഗരറ്റ് വലിച്ചാലും എനിക്കതില്‍ പ്രശ്‌നമില്ല, എന്തായിരുന്നു അതിന്റെ ഫീല്‍ എന്ന് ചോദിക്കും: നടി സംയുക്ത വര്‍മ്മ

താര ദമ്പത്തിമാരില്‍ പ്രേക്ഷകര്‍ ഉറ്റു നോക്കുന്നവരിലാണല്ലോ ബിജു മേനോന്റെയും സംയുക്തയുടേതും. ബിജു മേനോനുമായുള്ള ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ച് മുന്നേറുകയാണ് സംയുക്ത ഇപ്പോള്‍. വിവാഹത്തോടെ സിനിമയില്‍ നിന്ന് വിട പറഞ്ഞെങ്കിലും ഇന്നും സംയുക്തയുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നവരാണ് മലയാളികളിലേറെയും.

നല്ലൊരു അമ്മയായും ഭാര്യയായും വീട്ടില്‍ ഒതുങ്ങിക്കൂടുമ്പോള്‍ താന്‍ അത് ഏറെ ആസ്വദിക്കുന്നുണ്ടെന്ന് വ്യക്തമാക്കുകയാണ് സംയുക്ത. മകന്‍ ദക്ഷിന്റെ കാര്യത്തിലും സംയുക്ത കര്‍ക്കശക്കാരിയായ അമ്മയാണ്. മകനുമായി ബന്ധപ്പെട്ട സംയുക്തയുടെ ഒരു പ്രതികരമാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

11 വയസായ മകന്‍ ദക്ഷിന്റെ കമ്പ്യൂട്ടറില്‍ നാളെ എന്തെങ്കിലും അഡള്‍ട്ട് ഒണ്‍ലി സൈറ്റ് കണ്ടാല്‍ താന്‍ ഞെട്ടുകയൊന്നുമില്ല എന്നാണ് സംയുക്ത പറഞ്ഞിരിക്കുന്നത്. ‘അവന് കൗതുകം തോന്നിയതു കൊണ്ടാകാം അവന്‍ അത് നോക്കിയിട്ടുണ്ടാവുക. അവര്‍ അത് അറിയണം, എനിക്കതില്‍ പ്രശ്‌നമില്ല. പക്ഷെ ഞാന്‍ അറിയണം എന്താണ് കാര്യങ്ങളെന്ന്, അത് നിര്‍ബന്ധമാണെന്ന്. ദക്ഷ് നാളെ ഒരു സിഗററ്റ് വലിച്ചാല്‍ ഞാന്‍ എന്തായാലും ചോദിക്കും എന്തായിരുന്നു മോനേ അതിന്റെ ഫീല്‍ എന്ന്. അങ്ങനെയൊരു അമ്മയാണ് ഞാന്‍.’ സംയുക്ത പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *