തിരുവനന്തപുരം: സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന് നിയമനം നല്‍കിയതു സംബന്ധിച്ച് പ്രൈസ്‌വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിനോട് സംസ്ഥാന ഐ.ടി വകുപ്പ് വിശദീകരണം തേടി . ഇവരുടെ വിദ്യാഭ്യാസ യോഗ്യതകള്‍ സംബന്ധിച്ച് എല്ലാ രേഖകളും ഹാജരാക്കണമെന്നും ഐ.ടി വകുപ്പിന് കീഴിലുള്ള കേരളാ ഐടി ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ ലിമിറ്റഡ് ആവശ്യപ്പെട്ടിട്ടുണ്ട്. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഐ.ടി വകുപ്പിന്റെ നടപടി.
സ്വപ്‌ന സുരേഷിനെ സ്‌പേസ് പാര്‍ക്കിലാണ് നിയമിച്ചിരുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ പിന്‍ബലത്തിലാണ് ഇവർക്ക് നിയമനം നല്കിയതാണെന്നാണ് അറിയുന്നത്. ഇതു സംബന്ധിച്ചാണ് ഇപ്പോള്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിനോട് ഐടി ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ വിശദീകരണം തേടിയത്. സ്വപ്നയെ സ്പേസ് പാര്‍ക്കില്‍ നിയമിച്ചത് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് ആണെന്നാണ് കേരളാ ഐടി ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ ലിമിറ്റഡിന്റെ വിശദീകരണം. നിയമന ചുമതല പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിനാണ് നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ നിയമനത്തിന്റെ ഉത്തരവാദിത്തം പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിനാണെന്നാണ് കേരളാ ഐടി ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ ലിമിറ്റഡ് എം.ഡിയുടെ നിലപാട്.
2020-07-10

