പത്തനംതിട്ട; പത്തനംതിട്ട നഗരത്തില്‍ ക്വാറന്റീന്‍ ലംഘിച്ചതിന് പോലീസും ആരോഗ്യപ്രവര്‍ത്തകരും കൂടി ഓടിച്ചിട്ട് പിടിച്ച പ്രവാസിക്ക് ആദ്യ കോവിഡ് പരിശോധനാഫലം നെഗറ്റീവ്.കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇയാള്‍ വീട്ടില്‍ നിന്നും വഴക്കിട്ട് പുറത്തിറങ്ങി പത്തനംതിട്ട നഗരത്തില്‍ എത്തിയത്. മാസ്‌ക് ധരിക്കാത്തതിന് പോലീസ് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഇയാള്‍ ക്വാറന്റീന്‍ ലംഘിച്ച് പുറത്തിറങ്ങിയതാണെന്ന വിവരം പോലീസ് അറിയുന്നത്. തുടര്‍ന്ന് പോലീസ് പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇത് നഗരത്തില്‍ വലിയതോതില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. അതിനുശേഷം ആരോഗ്യപ്രവര്‍ത്തകര്‍ എത്തി ബലമായി ഇയാളെ പിടികൂടുകയായിരുന്നു.ഈ മാസം മൂന്നാം തീയതി ആണ് ഇയാള്‍ നാട്ടിലെത്തിയത്, ഇപ്പോള്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ആണുള്ളത്.
2020-07-11

