സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ചോദ്യം ചെയ്യാൻ ഒരുങ്ങി അന്വേഷണ സംഘം

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇന്നലെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. സ്വപ്‌നയും സരിത്തും ഈ ഫ്‌ളാറ്റില്‍ വെച്ച്‌ കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കാനാണ് കസ്റ്റംസ് ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ പരിശോധന നടത്തിയതെന്നാണ് വിവരം. ഇത്തരത്തിൽ ഒരു ചോദ്യം ചെയ്യൽ ഉണ്ടായാൽ അത് ഭരണപക്ഷത്തിന് രാഷ്ട്രീയപരമായി വലിയ തിരിച്ചടിയാകും.

Leave a Reply

Your email address will not be published. Required fields are marked *