സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിലായത് നാഗാലാൻഡിലേക്ക് കടക്കാനുള്ള നീക്കത്തിനിടെ

സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിലായത് നാഗാലാൻഡിലേക്ക് കടക്കാനുള്ള നീക്കത്തിനിടെ. ബെംഗളൂരുവിലെത്തി നാഗാലാൻഡിലെ സന്ദീപിന്റെ സുഹൃത്തിന്റെ റിസോർട്ടിലേക്ക് പോകാനായിരുന്നു പദ്ധതി. എസ് ക്രോസ് വാഹനത്തിലാണ് സ്വപ്നയും സന്ദീപും ബെംഗളൂരുവിലെത്തിയത്. ബുധനാഴ്ച ബിടിഎം ലേ ഔട്ടിലെ ഹോട്ടലിലാണ് പ്രതികൾ ആദ്യം മുറിയെടുത്തത്. എന്നാൽ ഇവിടെ തിരിച്ചറിയപ്പെടുമോ എന്ന സംശയത്തിൽ കഴിഞ്ഞദിവസം കോറമംഗലയിലെ ഒക്ടേവ ഹോട്ടലിലേക്ക് മാറുകയായിരുന്നു. രണ്ടിടത്തും ഓൺലൈനിലൂടെയാണ് മുറി ബുക്ക് ചെയ്തത്.പിന്നീട് ഇവരുടെ ഫോൺ വിളികൾ ഇവർക്ക് തന്നെ പണിയാവുകയായിരുന്നു.പ്രതികളിൽനിന്ന് പാസ്പോർട്ടും രണ്ട് ലക്ഷം രൂപയും എൻ.ഐ.എ സംഘം പിടിച്ചെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *