മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന്‍ മൂന്ന് തവണ വിളിച്ചെന്ന് കസ്റ്റംസ്

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന്‍ മൂന്ന് തവണ വിളിച്ചെന്ന് കസ്റ്റംസ്. കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മീഷണറെയാണ് ശിവശങ്കരന്‍ മൂന്ന് തവണയും വിളിച്ചത്. ആദ്യ കോള്‍ മുന്നര മിനിറ്റ് ആയിരുന്നെന്നും കേസ് അട്ടിമറിക്കാന്‍ ശിവശങ്കരന്‍ ശ്രമിച്ചതിനുള്ള ഡിജിറ്റല്‍ തെളിവാണിതെന്നും കസ്റ്റംസ് പറഞ്ഞു. കസ്റ്റംസിനെ വിളിച്ച ശിവശങ്കരന്‍ വിമാനത്താവളത്തിലെ ബാഗ് പരിശോധന തടയാന്‍ ശ്രമിച്ചതായും ഇതിലൂടെ സര്‍ക്കാറിലെ ഉന്നത പദവി ദുരുപയോഗം ചെയ്തെന്നും കസ്റ്റംസ് പറഞ്ഞു. ശിവശങ്കരനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ഉടന്‍ അനുമതി തേടുമെന്നും ഫോണ്‍കോളുകളെ കുറിച്ച് കൃത്യമായ മറുപടി ഇല്ലെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *