കൊച്ചി: കളമശേരി മുനിസിപ്പാലിറ്റി ഡിവിഷന്‍ no 34 കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു. ഇതോടെ ലുലുമാള്‍ താത്ക്കാലികമായി അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ലുലു മാളും ലുലു ഹൈപ്പര്‍മാര്‍ക്കറ്റും തുറന്നുപ്രവര്‍ത്തിക്കുന്നതല്ലെന്ന് ലുലുമാള്‍ അധികൃതര്‍ ഫേസ്‌ബുക്ക് പേജിലൂടെ അറിയിച്ചു. വിവരം ലുലു മാള്‍ തങ്ങളുടെ സ്ഥിരീകരിച്ചു. ഞായറാഴ്ച തൃക്കാക്കര ഡിവിഷനിലെ 33 മഠത്തിപറമ്പിൽ ലെയിന്‍, കെന്നഡി മുക്ക്, ചേരാനെല്ലൂര്‍ വാര്‍ഡ് 9ലെ പള്ളി റോഡ് ഏരിയ. ചൂര്‍ണിക്കര വാര്‍ഡ് 15, ചെങ്ങമനാട് വാര്‍ഡ് 12 എന്നിവ കണ്ടെയ്ന്മെന്റ് സോണായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചിരുന്നു. ജില്ലയില്‍ ഇന്നലെ 50 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *