സച്ചിന്‍ പുറത്ത്; ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കി

ന്യൂഡല്‍ഹി: ഒടുവില്‍ സച്ചിന്‍ പൈലറ്റിനെതിരെ കടുത്ത നടപടിയുമായി കോണ്‍ഗ്രസ്. രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു നിന്നും സച്ചിന്‍ പൈലറ്റിനെ നീക്കി. സച്ചിനെ പിന്തുണച്ച രണ്ട് മന്ത്രിമാരെയും പുറത്താക്കി. ഗോവിന്ദ് സിങ് ഡോടാസറയാണ് പുതിയ പി.സി.സി അധ്യക്ഷന്‍. രാജസ്ഥാന്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തിന് ശേഷമാണ് സച്ചിനെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്. യോഗത്തില്‍ സച്ചിന്‍ പങ്കെടുത്തിരുന്നില്ല. അശോക് ഗെഹ്‌ലോട്ട്, കെ.സി വേണുഗോപാല്‍, രണ്‍ദീപ് സുര്‍ജേവാല , അജയ് മാക്കന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം.

Leave a Reply

Your email address will not be published. Required fields are marked *