എറണാകുളം : എറണാകുളത്തെ ഇന്നലെ പുറത്തുവിട്ട കൊവിഡ് രോഗികളുടെ എണ്ണത്തില്‍ പിഴവ് ,ഇന്നലെ മൊത്തം 50 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. എന്നാല്‍ 15 പേരുടെ ലിസ്റ്റ് മാത്രമാണെന്ന് പുറത്തു വന്നത് .ഡാറ്റ എന്‍ട്രി നടക്കാതിരുന്നതാണ് ഇതിന് കാരണമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. അതിനിടയിൽ കോവിഡ് രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ചുമതലപ്പെട്ട സെക്ഷനിലെ ചില ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഈ വിവരങ്ങള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറാന്‍ കഴിയാതിരുന്നത്. ഇതില്‍ യാതൊരുവിധത്തിലുളള വ്യക്തത കുറവുമില്ല. കോവിഡ് സ്ഥിരീകരിച്ചവര്‍ക്ക് ഇന്നലെ തന്നെ ചികിത്സ ഉറപ്പാക്കിയതായും മന്ത്രി വി എസ് സുനില്‍കുമാര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *