സ്വര്‍ണക്കടത്തുകാര്‍ ജലീലിന്റെ ഓഫീസില്‍ വന്നിട്ടുണ്ട്” തീവ്രവാദ സംഘടനകളുമായി ജലീലിന് ബന്ധമുണ്ടെന്നും കെ.സുരേന്ദ്രന്‍

കോഴിക്കോട്: ശിവശങ്കറിന്റെ ഫോണ്‍ മന്ത്രി ഉപയോഗിച്ചിരിക്കാമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മന്ത്രി ജലീല്‍ നടത്തുന്നത് നാടകമാണ്. അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം ആരോപിക്കുന്നത്. വിശ്വാസിയായ മന്ത്രിയായ ജലീല്‍ പരിശുദ്ധ റമദാന്‍ മാസത്തെ സക്കാത്ത് കിറ്റുമായി ബന്ധപ്പെട്ട് കള്ളം പറയുകയാണ്. ജലീല്‍ പറയുന്നതിലെല്ലാം ആശയക്കുഴപ്പമുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.  നാടകീയത അനുഭവപ്പെടുത്തിയാണ് ജലീല്‍ ഇന്നലെ വാര്‍ത്താസമ്മേളനം നടത്തിയത്. സ്വര്‍ണക്കടത്തുകാരുമായി ജലീലും അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗങ്ങളും വിളിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തുകാര്‍ ജലീലിന്റെ ഓഫീസില്‍ വന്നിട്ടുണ്ട്. തീവ്രവാദ സംഘടനകളുമായി ജലീലിന് ബന്ധമുണ്ട്. കെ.ടി ജലീലിനെ സംരക്ഷിക്കുന്ന നടപടികളാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ജലീല്‍ നല്‍കുന്നത് വസ്തുതാപരമായ വിശദീകരണമല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *