17തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (17-7-20) 791 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി കൊറോണ അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ അറിയിച്ചു. സമ്പർക്കം വഴി 532 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 98 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 42 പേരുടെ ഉറവിടം വ്യക്തമല്ല.  തിരുവനന്തപുരം 246, എറണാകുളം 115, പത്തനംതിട്ട 87, ആലപ്പുഴ 57, കൊല്ലം 47,കോട്ടയം 39, കാസര്‍കോട്, തൃശ്ശൂർ , കോഴിക്കോട് -32 , പാലക്കാട് 31, ,വയനാട് 28, ഇടുക്കി 11, കണ്ണൂര്‍ 9 എന്നിങ്ങനെയാണ് ഇന്ന് പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ

Leave a Reply

Your email address will not be published. Required fields are marked *