കോഴിക്കോട്  വയോധികയെ പീഡിപ്പിച്ച്‌ ആഭരണങ്ങള്‍ കവര്‍ന്ന സംഭവം;  കൊണ്ടോട്ടി സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ പിടിയില്‍

കോഴിക്കോട്: മുക്കം മുത്തേരിയില്‍ ഓട്ടോറിക്ഷാ യാത്രക്കാരിയായ വയോധികയെ ബോധരഹിതയാക്കി പീഡിപ്പിക്കുകയും തുടര്‍ന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതി പിടിയിലായി. ഓട്ടോ ഡ്രൈവറായ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി സ്വദേശിയായ മുജീബാണ് പോലീസിന്‍റെ പിടിയിലായത്. വയോധികയുടെ മൊഴിയുടെയും പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്‍റെയും അടിസ്ഥാനത്തിലാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.  ഈ മാസം രണ്ടിന് രാവിലെ ആറരയോടെയാണ് ഓമശ്ശേരി ഹോട്ടല്‍ ജീവനക്കാരിയായ സ്ത്രീ ജോലിക്ക് പോകുന്നതിനായി മുജീബിന്‍റെ ഓട്ടോയില്‍ കയറിയത്. എന്നാല്‍ യാത്രയ്ക്കിടെ ഓട്ടോ തകരാറിലായെന്ന് പറഞ്ഞ് നിര്‍ത്തിയ മുജീബ്, വയോധികയെ ബോധകെടുത്തുകയും തൊട്ടടുത്തുള്ള കാപ്പുമലയിലെ ആളൊഴിഞ്ഞ പറമ്പിൽ കൊണ്ടുപോയി കൈയ്യും കാലും കെട്ടിയിട്ട് പീഡിപ്പിക്കുകയുമായിരുന്നു. അതിനുശേഷം ആഭരണങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *