ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ പാക് സൈന്യം നടത്തിയ ഷെല്‍ ആക്രമണത്തില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രിയോടെയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് പാക്കിസ്ഥാന്‍ ആക്രമണം നടത്തിയത്.

ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. കഴിഞ്ഞ ജനുവരിയില്‍ ആര്‍എസ് പുരയില്‍ പാക് സൈന്യം രൂക്ഷമായ ഷെല്‍ ആക്രമണം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പ്രദേശവാസികളെ മാറ്റിപാര്‍പ്പിക്കേണ്ടിവന്നു. ഇതിനു ശേഷം വീണ്ടും മേഖലയില്‍ പാക് സൈന്യം ആക്രമണം ആരംഭിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *