സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുന്‍ ഐടി സെക്രട്ടറി എം.ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ എന്‍ഐഎ അനുമതി തേടി. ശിവശങ്കറിന് കള്ളക്കടത്തിനെപ്പറ്റി അറിവുണ്ടായിരുന്നതായാണ് വിലയിരുത്തല്‍. സാങ്കേതിക, സാഹചര്യ തെളിവുകള്‍ എന്‍ഐഎക്ക് ലഭിച്ചതായാണ് വിവരം.സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സരിത്തിന്റെ മൊഴിയില്‍ എം ശിവശങ്കരനുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എം.ശിവശങ്കറിന് ചോദ്യം ചെയ്യാന്‍ എന്‍ഐഎ അനുമതി തേടിയത്.
2020-07-19

