നടന്‍ അജിത്തിന്റെ ചെന്നൈ ഇഞ്ചമ്ബാക്കത്തെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി. താരത്തിന്റെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് അജ്ഞാത സന്ദേശം ലഭിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പോലീസ് അന്വഷണം ആരംഭിച്ചു. വില്ലുപുരം ജില്ലയില്‍ നിന്നുമാണ് ഫോണ്‍ കോള്‍ ലഭിച്ചതെന്നാണ് സൂചന. മുന്‍പ് താരങ്ങളായ രജനീകാന്തിനും വിജയ്ക്കും ഇത്തരത്തില്‍ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇരുവരുടെയും വീട്ടില്‍ ബോംബ് വച്ചിട്ടുണ്ട് എന്ന് തന്നെയായിരുന്നു സന്ദേശം. ഒരുമാസത്തെ ഇടവേളകളിലാണ് വിജയ്ക്കും രജനികാന്തിനും ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്ന് അന്വഷിക്കുകയും വിജയ്‌ക്കെതിരെ ഭീഷണി മുഴക്കിയ വ്യക്തിയെ കണ്ടെത്തുകയും ചെയ്തിരുന്നു. ഭുവനേശ് എന്ന വ്യക്തിയായിരുന്നു അന്ന് സംഭവത്തില്‍ പിടിയിലായത്. മാനസിക സ്ഥിരിതയില്ലാത്ത വ്യക്തിയാണെന്ന് കണ്ട് പിന്നീട് ഇയാളെ വെറുതെ വിടുകയായിരുന്നു. അജിത്തിന് വന്ന ഭീഷണിയുടെ അടിസ്ഥാനത്തിലും അന്വഷണം നടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *