തിരുവനന്തപുരം; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 18 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഏഴു പേർ ഡോക്ടർമാരാണ്. നഴ്‌സുമാർക്കും കൂട്ടിരിപ്പുകാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട് . ഇതേ തുടർന്ന് 40 ഡോക്ടർമാർ ഉൾപ്പെടെ 150 പേർ ക്വാറന്റൈനിൽ പോയിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ച ഡോക്ടർമാർ കോവിഡ് ഡ്യൂട്ടിയിൽ ഇല്ലാത്തവരാണ് എന്നുള്ളതും ശ്രദ്ധേയമായ കാര്യമാണ്. ഇതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്ഥിതി അതീവ പ്രതിസന്ധിയിലായിരിക്കുകയാണ് .ആശുപത്രിയിലെ കൂടുതൽ വിഭാഗങ്ങൾ അടച്ചിടും. ഇത് നിലവിലെ സാഹചര്യങ്ങൾ കൂടുതൽ വഷളാക്കാനാണ് സാധ്യത.
2020-07-19

