തിരുവനന്തപുരം; യു എ ഇ കോൺസുലേറ്റ് ജനറലിന്റെ ഗൺമാൻ ജയഘോഷിനെ കസ്റ്റംസ് ചോദ്യം ചെയ്തു. ആശുപത്രിയിലെത്തിയാണ് ചോദ്യം ചെയ്തത് .ഐ ബി ഉദ്യോഗസ്ഥരും ജയാഘോഷിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. കഴിഞ്ഞ ദിവസമാണ് ഇയാളെ ആക്കുളത്തെ വീടിനു സമീപത്തു നിന്നും കൈ ഞരമ്പുകൾ മുറിച്ച നിലയിൽ കണ്ടെത്തിയത്. നയതന്ത്രപാര്‍സല്‍ മറയാക്കി സ്വര്‍ണം കടത്തിയ ദിവസം പ്രതി സ്വപ്ന ഒട്ടേറെതവണ ജയഘോഷിനെ വിളിച്ചിരുന്നു. സ്വപ്നയുടെ കോള്‍ ലിസ്റ്റില്‍ ഇതിന്‍റെ തെളിവുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *