തിരുവനന്തപുരം • സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. പിണറായി ഭരണത്തില്‍ കേരളത്തില്‍ കണ്‍സള്‍ട്ടന്‍സി രാജാണ് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. സ്വന്തം ഓഫീസില്‍ നടക്കുന്ന കാര്യങ്ങള്‍ പോലും അറിയാത്ത ദുര്‍ബലനായ മുഖ്യമന്ത്രിയാണ് താനെന്ന സത്യം മറയ്ക്കാന്‍ പിണറായി വിജയന്‍ ഇല്ലാത്ത പ്രതിച്ഛായ ഉണ്ടാക്കുകയാണ്. അത് ജനങ്ങള്‍ അംഗീകരിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *