തിരുവനന്തപുരം: തിരുവനന്തപുരം: പോത്തീസ്, രാമചന്ദ്രന്‍ എന്നീ സ്ഥാപനങ്ങളുടെ ലൈസന്‍സ് നഗരസഭ റദ്ദ് ചെയ്തതായി തിരുവനന്തപുരം മേയര്‍ കെ. ശ്രീകുമാര്‍ അറിയിച്ചു. പലഘട്ടങ്ങളിലും കോവിഡ് പ്രോട്ടോക്കോളും നിയന്ത്രണങ്ങളും പാലിക്കാതെ തുറന്ന് പ്രവര്‍ത്തിച്ച ഈ രണ്ട് സ്ഥാപനങ്ങള്‍ക്കും നഗരസഭ നേരത്തെ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു.

തുടര്‍ന്നും ഈ സ്ഥാപനങ്ങള്‍ കോവിഡ് പ്രോട്ടോക്കോളും നിയന്ത്രണങ്ങളും പാലിക്കാതെ തുറന്ന് പ്രവര്‍ത്തിക്കുകയും കോവിഡ് വ്യാപനത്തിന് കാരണമാവുകയും ചെയ്ത സാഹചര്യത്തിലാണ് നഗരസഭയുടെ നടപടിയെന്ന് മേയര്‍ കെ. ശ്രീകുമാര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനകളില്‍ രാമചന്ദ്രനിലെ വലിയൊരു വിഭാഗം തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം നഗരത്തില്‍ കോവിഡ് പടരുന്ന സാഹചര്യം സങ്കീര്‍ണ്ണമാക്കുന്നതില്‍ ഈ കടകള്‍ പങ്കു വഹിച്ചു എന്നാണ് നഗരസഭയുടെ വിലയിരുത്തല്‍.ഇതിനെ തുടര്‍ന്നാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഇരുസ്ഥാപനങ്ങളുടെയും ലൈസന്‍സ് റദ്ദ് ചെയ്യുന്ന കടുത്ത നടപടിയിയിലേക്ക് നഗരസഭ എത്തിയതെന്ന്‌ മേയര്‍ കെ. ശ്രീകുമാര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *