തൊടുപുഴ: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ഇടുക്കി ചക്കുപള്ളം ചിറ്റാമ്പാറയില്‍ തങ്കരാജ് (69) ആണ് മരിച്ചത്. ആദ്യ പരിശോധന ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്നു.തിങ്കളാഴ്ച ഉച്ചയ്ക്കാണ് മരിച്ചത്. ഇദ്ദേഹം ഹ്യദ്‌രോഗബാധിതനാണ്. ഗുഡല്ലൂരില്‍ നിന്നും ഭാര്യയ്ക്കും മരുമകള്‍ക്കുമൊപ്പം നാട്ടിലെത്തിയതാണ്. ഗര്‍ഭിണിയായ മരുമകള്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 43 ആയി ഉയര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *