തിരുവനന്തപുരം: തനിക്ക് സ്വര്‍ണക്കടത്ത് കേസ് പ്രതികളെ പരിചയമില്ലെന്ന് തുറവൂര്‍ സ്വദേശി കിരണ്‍ മാര്‍ഷല്‍. തന്നിലൂടെ മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും കിരണ്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസ് പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചുവെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു.മുഖ്യമന്ത്രിയുമായി 18 വര്‍ഷത്തെ ആത്മബന്ധമുണ്ട്. അതുകൊണ്ടാണ് തനിക്കെതിരെ ആരോപണങ്ങള്‍ വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന കാറാണ് കിരണ്‍ മാര്‍ഷല്‍ ഉപയോഗിച്ചിരുന്നതെന്ന ആരോപണത്തിനും അദ്ദേഹം മറുപടി നല്‍കി. മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന കാര്‍ പഴകയിപ്പോള്‍ അത് വില്‍ക്കാന്‍ ശ്രമിച്ചിരുന്നു. ആ കാര്‍ താന്‍ പണം കൊടുത്താണ് വാങ്ങിയതെന്നും കിരണ്‍ മാര്‍ഷല്‍ കൂട്ടിച്ചേര്‍ത്തു.
2020-07-21
