സ്വര്‍ണ്ണക്കടത്തില്‍ എന്‍.ഐ.എ., കസ്റ്റംസ് എന്നിവര്‍ പടച്ചുവിടുന്നത് വര്‍ണ്ണപ്പകിട്ടുള്ള നുണക്കഥയെന്നാണ് കൊച്ചി എന്‍.ഐ.എ. ജാമ്യാപേക്ഷയില്‍ സ്വപ്ന പറയുന്നത്. കസ്റ്റംസിലെത്തിയ കാര്‍ഗോ വിട്ടുകിട്ടാന്‍ വൈകിയപ്പോള്‍ യു. എ. ഇ കോണ്‍സുലേറ്റിലെ അറ്റാഷെ തന്നെ വിളിച്ച് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചു. ഇതിനെ തുടര്‍ന്നാണ് ജൂണ്‍ 30 ന് കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ രാമമൂര്‍ത്തിയെ വിളിക്കുന്നത്. കോവിഡ് 19 പ്രോട്ടോകോള്‍ ഉളളതുകൊണ്ടാണ് കാര്‍ഗോ വൈകുന്നതെന്ന് കമ്മീഷണര്‍ മറുപടിയും നല്‍കി. വിളിക്കുമ്പോൾ കാര്‍ഗോയില്‍ സ്വര്‍ണ്ണമുണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും സ്വപ്ന ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്. കസ്റ്റംസില്‍ സ്വാധീനം ചെലുത്തി ബാഗ് വിട്ടുകിട്ടാന്‍ ശ്രമിച്ചു എന്നാണ് തനിക്കെതിരെ മാധ്യമങ്ങള്‍ പറയുന്നത്. യഥാര്‍ത്ഥത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ രാഷ്ട്രീയ വിരോധത്തിന് തന്നെ ‘ബലിയാടാ’ക്കുകയായിരുന്നുവെന്നും സ്വപ്ന ആരോപിക്കുന്നു.
2020-07-21

