താനൂര്‍: സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് പോസിറ്റീവായി. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച താനൂര്‍ സ്വദേശിയുടെ കുടുംബാംഗങ്ങളാണ് ഇവര്‍. ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പാലക്കാട് സ്വകാര്യ ചാനലില്‍ ജോലി ചെയ്തിരുന്ന 38 വയസ്സുകാരനില്‍ നിന്നാണ് ഇവര്‍ക്ക് രോഗം പകര്‍ന്നതെന്ന് കരുതുന്നു.
ഇതോടെ നഗരസഭ പരിധിയില്‍ സമ്പർക്ക രോഗികളുടെ എണ്ണം 11 ആയി. പ്രദേശത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരുകയാണ്. മെഡിക്കല്‍ ഓഫിസര്‍ ഡോ. പി ഹാഷിമിന്റെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *