തിരുവനന്തപുരം; തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണകടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. പേരൂര്‍ക്കട പോലീസ് ക്ലബ്ബില്‍ എത്തിച്ചാണ് ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത്. ഇന്ന് രാവിലെ എന്‍ഐഎ ഉദ്യോഗസ്ഥര്‍ നേരിട്ട് ശിവശങ്കറിന്റെ വീട്ടില്‍ എത്തി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ അല്‍പസമയം മുന്‍പാണ് പൂജപ്പുരയിലെ തന്റെ വീട്ടില്‍ നിന്നും സ്വന്തം വാഹനത്തില്‍ പേരൂര്‍ക്കടയിലുള്ള പോലീസ് ക്ലബ്ബില്‍ ശിവശങ്കര്‍ ഹാജരായത്.
2020-07-23
