6 മാസത്തെ ഇടവേളയ്ക്കുശേഷം അമ്മയെ കാണാന്‍ നടന്‍ മോഹന്‍ലാല്‍ കൊച്ചിയിലെത്തി. ചെന്നൈയില്‍ നിന്ന് കാറിലായിരുന്നു കൊച്ചിയിലേക്കുള്ള യാത്ര. തേവരയിലെ വീട്ടിലാണ് അമ്മ കഴിയുന്നത്. അമ്മയെ കാണണം എങ്കില്‍ പതിനാല് ദിവസം കൂടി കാത്തിരിക്കണം. പുറമെ നിന്ന് കേരളത്തില്‍ എത്തുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതിനാല്‍ കൊച്ചിയിലെ ട്രാവന്‍കൂര്‍ കോര്‍ട്ടിലാണ് മോഹന്‍ലാല്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ചെന്നൈയില്‍ ഡ്രൈവറുമൊത്തായിരുന്നു യാത്ര. മോഹന്‍ലാലിന്റെ വരവറിഞ്ഞ് രണ്ട് ദിവസം മുന്‍പ് തന്നെ രണ്ട് സഹായികള്‍ ഹോട്ടലില്‍ തങ്ങി ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. ലോക്ക് ഡൗണിനെ തുടര്‍ന്ന് മാസങ്ങളോളമായി ചെന്നൈയിലെ വീട്ടില്‍ ഭാര്യക്കും മകനുമൊപ്പമായിരുന്നു ലാല്‍. മകള്‍ വിസ്മയ വിദേശത്താണ്.

Leave a Reply

Your email address will not be published. Required fields are marked *