രാജ്യം പ്രതീക്ഷയിൽ ; എയിംസിൽ  30 വയസുകാരന് കൊവാക്‌സിന്റെ ആദ്യ ഡോസ് നല്‍കി

രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊവാക്‌സിന്റെ പരീക്ഷണം ഡല്‍ഹിയിലെ എയിംസില്‍ പുരോഗമിക്കുന്നു പരീക്ഷണത്തിന് വിധേയരായവര്‍ക്ക് കൊവാക്‌സിന്റെ ആദ്യ ഡോസ് നല്‍കി തുടങ്ങിയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 30 വയസുകാരനാണ് ആദ്യ ഡോസ് നല്‍കിയിരിക്കുന്നത്.ആദ്യ ഘട്ട പരീക്ഷണങ്ങളുടെ ഭാഗമായി ഇന്ന് അഞ്ച് പേര്‍ക്കാണ് വാക്‌സിന്റെ ആദ്യ ഡോസ് നല്‍കുക. ആദ്യ ഘട്ടത്തില്‍ ആരോഗ്യവാന്‍മാരായ 100 പേരിലാണ് പരീക്ഷണം നടക്കുക. ഡോസ് നല്‍കിയ ശേഷം ഇവരെ രണ്ടാഴ്ച നിരീക്ഷണത്തിന് വിധേയരാക്കും.

Leave a Reply

Your email address will not be published. Required fields are marked *