കോഴിക്കോട്: കോണ്‍ഗ്രസ് നേതാവും വടകര എം.പിയുമായ കെ. മുരളീധരന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. വടകര ചെക്ക്യാട്ടെ ഒരു വിവാഹ വീട്ടില്‍ എത്തിയതിനെ തുടര്‍ന്ന് മുരളീധരന്‍ ക്വാറന്റീനില്‍ പോകണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് മുരളീധരന് കോവിഡ് ടെസ്റ്റ് നടത്തിയത്. ഇന്ന് ഉച്ചയോടെയാണ് ഫലം നെഗറ്റീവാണെന്ന അറിയിപ്പ് വന്നത്.
2020-07-25
