സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; 838 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (25 -7-20) 1103 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച ദിവസമാണിന്ന്. സമ്പർക്കം വഴി 838 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സമ്പർക്ക രോഗികളിൽ 72 പേരുടെ ഉറവിടം വ്യക്തമല്ല. 1049 പേർക്കാണ് ഇന്ന് രോഗമുക്തി. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന കാസര്‍ഗോഡ് ജില്ലയിലെ നബീസ (63), കോഴിക്കോട് ജില്ലയിലെ റുഹിയാബി (67), മുഹമ്മദ് കോയ (58), പാലക്കാട് ജില്ലയിലെ അഞ്ജലി സുരേന്ദ്രന്‍ (40) എന്നിവര്‍ മരണമടഞ്ഞു. ഇതോടെ മരണം 60 ആയി.

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 240 പേര്‍ക്കും, കൊല്ലം- 80 , പത്തനംതിട്ട- 52 , ആലപ്പുഴ-102 , കോട്ടയം- 77 , ഇടുക്കി- 40 , എറണാകുളം- 79 , പാലക്കാട്- 35 , തൃശ്ശൂർ- 36 , മലപ്പുറം- 68 , കോഴിക്കോട് -110 , വയനാട്-17 , കണ്ണൂർ- 62 , കാസർഗോഡ് -105 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ.

Leave a Reply

Your email address will not be published. Required fields are marked *