കൊച്ചി: എം ശിവശങ്കറിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. കൊച്ചി എൻഐഎ ഓഫീസിൽ വെച്ച് നടന്ന ചോദ്യം ചെയ്യൽ ഒമ്പത് മണിക്കൂർ നീണ്ടു. ചോദ്യം ചെയ്യലിനായി ശിവശങ്കര്‍ കൊച്ചിയിലെ എന്‍.ഐ.എ ഓഫീസിലെത്തി. പുലര്‍ച്ചെ നാലരയോടെയാണ് ശിവശങ്കര്‍ തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് പുറപ്പെട്ടത്. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിനായി എ.എന്‍.ഐയുടെ പ്രത്യേക സംഘവും കൊച്ചിയിലെത്തിയിരുന്നു. കൂടുതൽ വിവരങ്ങൾ ഇത് വരെ പുറത്തു വന്നിട്ടില്ല. ചോദ്യം ചെയ്യൽ നാളെയും തുടരുമെന്നാണ് അറിയുന്നത്.
2020-07-27
