തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (28 -7-20) 1167 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ കൊറോണ അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ അറിയിച്ചു. സമ്പർക്കം വഴി 888 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സമ്പർക്ക രോഗികളിൽ 55 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് വിദേശത്തു നിന്നും വന്ന 122 പേർക്കും, മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്ന 96 പേർക്കും രോഗം സ്ഥിരീകരിച്ചു. 679 പേർക്കാണ് രോഗമുക്തി.

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 227 പേര്‍ക്കും, കൊല്ലം- 95 , പത്തനംതിട്ട- 63 , ആലപ്പുഴ-84 , കോട്ടയം- 118 , ഇടുക്കി-7, എറണാകുളം- 70 , പാലക്കാട്- 86 , തൃശ്ശൂർ- 109 , മലപ്പുറം- 112 , കോഴിക്കോട് -67 , വയനാട്-53 , കണ്ണൂർ- 43 , കാസർകോഡ് -38 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ.

Leave a Reply

Your email address will not be published. Required fields are marked *