പട്ടാമ്പി ഓങ്ങല്ലൂര്‍ നമ്പാടത്തു വീട്ടിനുള്ളില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ സഹോദരങ്ങളായ മൂന്നുപേര്‍ മരിച്ചു. ചുങ്കത്ത് ഹൗസില്‍ ഷാജഹാന്‍ (40),​ സഹോദരന്‍ ബാദുഷ (38),​ സഹോദരി സാബിറ (45) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10.45നാണ് അപകടം. സംഭവത്തില്‍ ഗുരുതര പരിക്കേറ്റ ഇവരുടെ മാതാവ് നബീസ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ബാദുഷ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്കും ഷാജഹാനും സാബിറയും രാത്രിയോടെയുമാണ് മരിച്ചത്. അപകടത്തില്‍ വീടിന്റെ മുക്കാല്‍ ഭാഗവും തകര്‍ന്നു. ഷൊര്‍ണൂരില്‍ നിന്നുള്ള അഗ്നിശമന സേനയും പട്ടാമ്പി പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ ആദ്യം പട്ടാമ്പിയിലെയും പെരിന്തല്‍മണ്ണയിലെയും സ്വകാര്യാശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *