സ്വാതന്ത്ര്യദിനത്തില്‍ അയോധ്യയിലെ രാംജന്മ ഭൂമിയില്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐ ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ഇന്റലിജിന്‍സ് റിപ്പോര്‍ട്ടുകള്‍

ദില്ലി: സ്വാതന്ത്ര്യ ദിനത്തില്‍ പാക് ഐഎസ്‌ഐ അയോധ്യയിലെ രാമജന്മഭൂമിയില്‍ ഭീകരാക്രമണത്തിന് ഒരുങ്ങുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ആക്രമണം നടത്തുന്നതിനായി പാക് ചാരസംഘടനയായ ഐഎസ്‌ഐ ജെയ്ഷ് ഇ മുഹമ്മദ്, ലഷ്കര്‍ ഇ ത്വയ്ബ തീവ്രവാദികളെയും പരിശീലിപ്പിക്കുന്നതായും രഹസ്യാന്വേഷണ ഏജന്‍സികള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ആഗസ്റ്റ് അഞ്ചിന് അയോധ്യയില്‍ ക്ഷേത്ര നിര്‍മാണത്തിന് മുന്നോടിയായി നടക്കുന്ന ഭൂമിപൂജയ്ക്കിടെയും ആക്രമണത്തിന് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ആക്രമണത്തിന്റെ തീവ്രസ്വഭാവം വര്‍ധിപ്പിക്കാന്‍ പാകിസ്ഥാന്‍ ഇന്ത്യയിലെ വിവിഐപികളെയും അപകടപ്പെടുത്താന്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ഭീകരാക്രമണ സാദ്ധ്യതയുള്ളതായി മുന്നറിയിപ്പ് ലഭിച്ച പശ്ചാത്തലത്തില്‍ അയോദ്ധ്യയില്‍ സുരക്ഷ ശക്തമാക്കി. 10,000 സുരക്ഷാ ഉദ്യോഗസ്ഥരാണ് അയോദ്ധ്യയിലും രാജമന്മഭൂമി പരിസരത്തും വിന്യസിച്ചിരിക്കുന്നത്. പ്രദേശം അതീവ ജാഗ്രതയിലാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *