കോഴിക്കോട്: പുതുതായി കൊവിഡ് രോഗ വ്യാപനം റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ ഏഴ് പ്രദേശങ്ങള്‍ കണ്ടയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി. നഗരത്തില്‍ ചെട്ടികുളം, മീഞ്ചന്ത, പുതിയറ എന്നീ പ്രദേശങ്ങളും മാടാക്കര, മുതുവണ്ണാച്ച, കനിയോട്, വൈക്കിലശ്ശേരി പ്രദേശങ്ങളിലും പ്രഖ്യാപിച്ച കണ്ടെന്‍മെന്റ് സോണ്‍ ഒഴിവാക്കി ജില്ലാ കളക്ടര്‍ ഉത്തരവായി.ഈ പ്രദേശങ്ങളില്‍ ജനങ്ങള്‍ ജാഗ്രത തുടരണം. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്. സാമൂഹിക അകലം പാലിക്കണം. അഞ്ചില്‍ കൂടുതല്‍ പേര്‍ കൂടി നില്‍ക്കാന്‍ പാടില്ലന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *