കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കിം  പരീക്ഷ എഴുതിയ മറ്റൊരു  വിദ്യാര്‍ത്ഥിക്ക് കൂടി കോവിഡ്

കേരള എഞ്ചിനീയറിങ് ആന്റ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ എഴുതിയ കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പരീക്ഷ എഴുതിയ മണിയൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിനിക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇവിടെ പരീക്ഷ എഴുതിയ ഒളവണ്ണ സ്വദേശിനിയായ വിദ്യാര്‍ഥിനിക്ക് 21ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ വിദ്യാര്‍ഥിക്കൊപ്പം ഹാളില്‍ പരീക്ഷ എഴുതിയ 20 പേരെയും ഇന്‍വിജിലേറ്റര്‍മാരെയും നിരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു. ഈ മാസം 16 ന് നടന്ന പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്കും, കൂട്ട് വന്ന രക്ഷിതാക്കള്‍ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരത്തും, കോഴിക്കോടുമാണ് ഇത്തരത്തില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച തലസ്ഥാനത്തെ പരീക്ഷാകേന്ദ്രത്തില്‍ ആളുകള്‍ കൂട്ടം കൂടിയത് വലിയ ചര്‍ച്ചയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *