വണ്‍പ്ലസിന്റെ പുതിയ സ്മാര്‍ട് ഫോണ്‍ വണ്‍പ്ലസ് 6ന് മികച്ച ഓഫറുകള്‍ നല്‍കി ഐഡിയ സെല്ലുലാര്‍. ഫോണ്‍ വാങ്ങുന്നവര്‍ക്ക് രണ്ടായിരം രൂപ ക്യാഷ് ബാക്ക് ഓഫറുമായാണ് ഐഡിയ രംഗത്തെത്തിയിരിക്കുന്നത്. അടുത്ത 20 റീച്ചാര്‍ജില്‍ 100 രൂപ കിഴിവായാണ് ലഭിക്കുന്നത്.

449 രൂപയുടെ നിര്‍വന പ്ലാന്‍ ആക്റ്റിവേറ്റ് ചെയ്യുമ്പോള്‍ 399 രൂപ നല്‍കിയാല്‍ മതി. ഈ പ്ലാനിലൂടെ ഓരോ മാസവും അധിക 10 ജിബി ഡേറ്റയും ലഭിക്കും. ഇതോടൊപ്പം ഡിജിറ്റല്‍ ഐഡിയ കണ്ടന്റ് സര്‍വ്വീസുകളായ മൂവീസ്, മ്യൂസിക്ക്, ഗെയിംസ് എന്നിവയും ഇതിലൂടെ ലഭിക്കും. ഐഡിയ പ്രീപെയ്ഡ് വരിക്കാര്‍ക്ക് 12 മാസത്തിനുള്ളില്‍ 370 ജിബി ഡാറ്റയും ഓഫര്‍ ചെയ്യുന്നുണ്ട്.

വണ്‍പ്ലസ് 6ന് 6.28 ഇഞ്ചിന്റെ അമലോഡ് ഡിസ്പ്ലേയാണ് നല്‍കിയിരിക്കുന്നത്. 2280×1080 ന്റെ പിക്സല്‍ റെസലൂഷന്‍ ഈ മോഡലുകള്‍ കാഴ്ചവെക്കുന്നുണ്ട്. എന്നാല്‍ ഫോണിന്റെ ഡിസ്പ്ലേ റേഷിയോ 19:9 ലാണ് എന്നാണ് സൂചന.AIDA64 ഹാര്‍ഡ്വെയര്‍ ഫോണില്‍ പ്രതീക്ഷിക്കാം.

സ്നാപ്പ്ഡ്രാഗന്റെ 845 പ്രോസസറിലാണ് ഫോണിന്റെ പ്രവത്തനം എന്നാണ് സൂചനകള്‍. ആന്‍ഡ്രോയിഡിന്റെ 8.1 ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത്. 20MP,16MPഡ്യൂവല്‍ പിന്‍ ക്യാമറകളാണ് ഈ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത്. 20MPയാണ് മുന്‍ ക്യാമറ. 3450 mAh ബാറ്ററിയാണ് ഫോണിന് നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *