8,100 mAh കരുത്തൻ ബാറ്ററിയും എ.ഐ സവിശേഷതകളുമായി ഹോണർ എക്സ്7ഇ പ്ലസ് 5ജി വിപണിയിൽ

കൂറ്റൻ ബാറ്ററിയും അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചറുകളുമായി ഹോണറിന്റെ പുതിയ സ്മാർട്ട്ഫോൺ ‘ഹോണർ എക്സ്7ഇ പ്ലസ് 5ജി’ ആഗോള വിപണിയിൽ അവതരിപ്പിച്ചു. 8,100 mAh ബാറ്ററിയും, സ്നാപ്ഡ്രാഗൺ 4 ജെൻ 4 പ്രോസസറുമാണ് ഈ ഫോണിന്റെ പ്രധാന ആകർഷണം. 8,100 mAh ബാറ്ററിയ്ക്കൊപ്പം 45W വയേർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയുമുണ്ട്.

വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കാൻ IP68, IP69, IP69K റേറ്റിങ് നൽകിയിട്ടുണ്ട്. 120Hz റിഫ്രഷ് റേറ്റും 1,020 nits ബ്രൈറ്റ്‌നസ്സുമുള്ള 6.87 ഇഞ്ച് HD+ TFT LCD ഡിസ്‌പ്ലേയാണുള്ളത്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള മാജിക് ഒ.എസ് 10-ൽ ആണ് ഫോൺ പ്രവർത്തിക്കുന്നത്. ഫോണിന്റെ വശത്തായി പ്രത്യേകം എ.ഐ ബട്ടൺ നൽകിയിട്ടുണ്ട്. സർക്കിൾ ടു സെർച്ച്, എ.ഐ ഇറേസർ, എ.ഐ മെമ്മറി, എ.ഐ സമ്മറി തുടങ്ങിയ ഫീച്ചറുകൾ ഒറ്റ ക്ലിക്കിൽ ഉപയോഗിക്കാൻ ഇതുവഴി സാധിക്കും. 50 മെഗാപിക്സൽ പ്രധാന ക്യാമറയും, സെൽഫികൾക്കായി 50 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നിലവിൽ ഖത്തർ ഉൾപ്പെടെയുള്ള തിരഞ്ഞെടുത്ത രാജ്യങ്ങളിൽ ഫോൺ ലഭ്യമാണ്. 6 ജി.ബി റാം + 128 ജി.ബി സ്റ്റോറേജ് പതിപ്പിന് 999 ഖത്തർ റിയാലും (ഏകദേശം 26,000), 8 ജി.ബി റാം + 256 ജി.ബി പതിപ്പിന് 1,099 ഖത്തർ റിയാലുമാണ് (ഏകദേശം 29,000) വില. ഡെസേർട്ട് ഗോൾഡ്, വെൽവെറ്റ് ബ്ലാക്ക്, മീറ്റിയർ സിൽവർ എന്നീ ആകർഷകമായ നിറങ്ങളിൽ ഫോൺ ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *