തിരൂർ ജില്ലാ ആശുപത്രിയിൽ പെരുന്നാൾ സദ്യയൊരുക്കി സി.എച്ച്. സെന്റർ

ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശുപത്രി ജീവനക്കാർക്കും തുടർച്ചയായി 12-ാം വർഷവും തിരൂർ സി.എച്ച്. സെന്റർ പെരുന്നാൾസദ്യ വിതരണം ചെയ്തു. ജില്ലാ ആശുപത്രിയിൽ അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ. വിതരണം നിർവഹിച്ചു. സി.എച്ച്. സെന്റർ ഭാരവാഹികളായ വി.പി. ഹംസ അന്നാര, ഇബ്രാഹിം പള്ളത്ത്, കുന്നത്ത് അബ്ബാസ്, സി.ടി. ഷൗക്കത്തലി, അലി പെരുന്തല്ലൂർ എന്നിവർ പങ്കെടുത്തു.ഇത് കൂടാതെ ദിവസേന രണ്ട്‌ നേരത്തെ സൗജന്യ ഭക്ഷണ വിതരണമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *