രാമനാട്ടുകര : മത്സ്യവിതരണക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് കോഴിക്കോട് രാമനാട്ടുകര നഗരസഭയിലെ മത്സ്യമാർക്കറ്റ് ഒരാഴ്ചത്തേക്ക് അടച്ചു. ജൂലായ് 27 മുതൽ മാർക്കറ്റിലെ മത്സ്യക്കച്ചവടം നിരോധിച്ച് കച്ചവടക്കാരെ ക്വാറന്റീനിൽ ആക്കിയിരുന്നു. സർവകക്ഷിയോഗ തീരുമാനപ്രകാരമാണ് മാർക്കറ്റ് പൂർണമായി അടയ്ക്കുന്നതെന്ന് നഗരസഭാ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ പറഞ്ഞു.
2020-08-01

