പാണ്ടിക്കാട് : കോവിഡ് ബാധിച്ച യുവാവ് കറങ്ങിനടന്ന പാണ്ടിക്കാട് ടൗണിലെ സ്ഥാപനങ്ങൾ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയും ട്രോമാകെയർ യൂണിറ്റും ചേർന്ന് അണുവിമുക്തമാക്കി. ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെയാണ് സ്ഥാപനങ്ങളിൽ അണുനശീകരണം നടന്നത്.യുവാവ് എത്തിയ വി.ടി.എസ്. മാൾ, ലിബർട്ടി ഹോട്ടൽ, ലോക്കൽ മെൻ ഷോപ്, ഫെഡറൽ ബാങ്ക് എ.ടി.എം. കൗണ്ടർ എന്നിവടങ്ങളിലെല്ലാം അണുനശീകരണം നടന്നു. ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ പി.ടി. ഷെരീഫ്, ടി.സി. ഫിറോസ്ഖാൻ, പ്രസിഡൻറ് സക്കീർ പൊടുവണ്ണി, സെക്രട്ടറി പി. അഷ്റഫ്, ട്രോമാ കെയർ ടീം ലീഡർ കെ. മുജീബ് എന്നിവർ നേതൃത്വം നൽകി.
2020-08-02


