മാമാങ്കം നായിക പ്രാചി തെഹ്ലാന്‍ വിവാഹിതയാകുന്നു. ഓഗസ്റ്റ് ഏഴിനാണ് വിവാഹം. ഡല്‍ഹി സ്വദേശിയായ ബിസിനസുകാരന്‍ രോഹിത് സരോഹയാണ് പ്രാചിയുടെ വരന്‍. ഇരുവരും 2012 മുതല്‍ പ്രണയത്തിലായിരുന്നു. കോവിഡ് സാഹചര്യത്തിൽ എല്ലാ വിധ മുന്‍കരുതലോടെയാകും ചടങ്ങുകള്‍ നടക്കുന്നതെന്ന് നടി വ്യക്തമാക്കി. വിവാഹ നിശ്ചയവും വിവാഹവും ഒരേ ദിവസം തന്നെയായിരിക്കും.നിശ്ചയം രാവിലെയും വിവാഹം വെെകിട്ടുമായിരിക്കും നടക്കുക. 50 പേരെയാണ് ക്ഷണിച്ചിട്ടുള്ളത്. ഡല്‍ഹിയില്‍ വച്ചാണ് വിവാഹം നടക്കുന്നത്. ഓഗസ്റ്റ് മൂന്ന് മുതല്‍ക്കു തന്നെ വിവാഹത്തിന്റെ ആഘോഷങ്ങള്‍ തുടങ്ങുമെന്നും താരം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *