കോഴിക്കോട്: കൊവിഡ് രോഗം പടരുമ്പോൾ ഭീതി വിതച്ച്‌ മരണവും. സംസ്ഥാനത്ത് ഇന്ന് ആറ് കൊവിഡ് പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. എറണാകുളം, മലപ്പുറം, കാസര്‍ഗോഡ്, കണ്ണൂര്‍, ഇടുക്കി എന്നീ ജില്ലകളിലാണ് കൊവിഡ് മരണങ്ങളുണ്ടായത്. ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ ഏലിക്കുട്ടി ദേവസ്യ പനി ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരിച്ചത്. മരണശേഷമാണ് ഇവര്‍ക്ക്  കോവിഡ് സ്ഥിരീകരിച്ചത്. ശനിയാഴ്ച മലപ്പുറത്ത് മരിച്ച പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി ഹസൈനാര്‍ ഹാജിയും ഉപ്പള സ്വദേശി ഷെഹര്‍ബാനുവും മരിച്ചു. ഇരുവരും സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. കണ്ണൂരില്‍ ചക്കരയ്ക്കല്‍ സ്വദേശി സജിത്(41) കോവിഡ് ബാധിച്ച് മരിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലായിരുന്ന ആലുവ കീഴ്മാട് സ്വദേശി സി കെ ഗോപിയാണ് മരിച്ചത്. ലോട്ടറി വില്‍പനക്കാരനായ ഗോപിയുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *